കുവൈത്ത് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം സമുചിതമായ ചടങ്ങുകളോടെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എംബസി ഹാളിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിൽ കുവൈത്തിലെ വിശിഷ്ട വ്യക്തികൾ, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത കുവൈത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻറിഫിക് റിസർച് ഡയറക്ടർ ജനറൽ ഡോ. സമിര അഹ്മദ് അൽസായർ, യു.എൻ പ്രതിനിധി ഡോ. താരീഖ് അൽശൈഖ് എന്നിവർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അംബാസഡർ ജീവ സാഗർ വിശിഷ്ടാതിഥികളെ അനുഗമിച്ചു. കുവൈത്ത് കാർമൽ സ്കൂളിലെ വിദ്യാർഥികൾ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജന അവതരിപ്പിച്ചു. കുവൈത്ത് ഗായകൻ മുബാറക് അൽ റാഷിദ് നയിച്ച കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.