കുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 300 ദീനാർ വിലമതിക്കുന്ന വജ്രാഭരണങ്ങളോ, അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 10 ദീനാർ വിലമതിക്കുന്ന സൗജന്യ ക്യാഷ് വൗച്ചർ ലഭിക്കും. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 19 വരെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാകും.
ആഭരണങ്ങൾ വാങ്ങാൻ മിക്കവരും കാത്തിരിക്കുന്ന സമയങ്ങളിലൊന്നാണ് ഉത്സവ സീസൺ, അതുകൊണ്ടാണ് ഈ സീസണിൽ എക്സ്ക്ലുസീവ് ഓഫറുകൾ ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. വ്യാന, നുവ, റോസെല്ലെ തുടങ്ങിയ അപൂർവ ശേഖരങ്ങൾ ഉൾക്കൊള്ളുന്ന ഫെസ്റ്റിവ് എഡിഷൻ ആഭരണങ്ങളാണ് ഈ സീസണിലെ മറ്റൊരു സവിശേഷത. വിലയേറിയ രത്നക്കല്ലുകൾ, പ്രകൃതിദത്ത വജ്രങ്ങൾ, അപൂർവ കുൻസൈറ്റ് എന്നിവ അടങ്ങിയതാണ് വിസ്മയകരമായ ഇവ.
ഉത്സവ സീസണിൽ പാരമ്പര്യം, മനോഹാരിത, സമകാലിക രൂപകൽപന എന്നിവ അടങ്ങിയ നിരവധി എക്സ്കുളൂസീവ് ശേഖരങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുറത്തിറക്കിയിട്ടുണ്ട്. മാണിക്യങ്ങൾ, നീലക്കല്ലുകൾ, മരതകം, അമേത്തിസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള അമൂല്ല്യ രത്നങ്ങളാൽ ആകർഷകമായ വ്യാന-സിഗ്നേച്ചർ ജെംസ്റ്റോൺ ജ്വല്ലറി ശേഖരം ഇതിൽ സവിശേഷമാണ്. നുവ-നാച്ചുറൽ ഡയമണ്ട് ജ്വല്ലറി, സ്വർണ്ണകൃത്രി-ഹാൻഡ്ക്രാഫ്റ്റഡ് ഗോൾഡ് ജ്വല്ലറി, സോളിറ്റയർ വൺ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ വസ്ത്രങ്ങൾക്ക് അണിയാൻ അനുയോജ്യമായ ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ശ്രേണിയും ശ്രദ്ധേയമാണ്.
ഉപഭോക്താക്കൾക്ക് പഴയ 916 സ്വർണ്ണാഭരണങ്ങൾ നൽകി സീറോ ഡിഡക്ഷൻ എക്സ്ചേഞ്ചിലൂടെ പുതിയ ഡിസൈനുകൾ മാറ്റി വാങ്ങാനുള്ള സൗകര്യവും ഉണ്ട്. സ്പെഷ്യൽ കൗണ്ടറുകളിൽ തിരഞ്ഞെടുത്ത ആഭരണ ഡിസൈനുകൾക്ക് അവിശ്വസനീയമായ കിഴിവുകളും ലഭ്യമാണ്.ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ വഴി ഒക്ടോബർ 19 വരെ 10 ശതമാനം തുക മുൻകൂറായി നൽകി നിലവിലുള്ള സ്വർണ്ണ നിരക്കിൽ പർച്ചേസ് നടത്താം. ഈ കാലയളവിൽ സ്വർണ്ണ വില ഉയർന്നാൽ ബുക്ക് ചെയ്തപ്പോഴുള്ള നിരക്കിൽ വാങ്ങാനും, കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ പർച്ചേസ് ചെയ്യാനും കഴിയും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകൾ സന്ദർശിച്ചോ, മൊബൈൽ ആപ്പ് വഴി ഓൺലൈനായോ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.