കുവൈത്ത് സിറ്റി: കസ്റ്റംസ് വിവരങ്ങളും രേഖകളും പങ്കിടുന്നതിനായി ജി.സി.സി കസ്റ്റംസ് യൂണിയൻ അതോറിറ്റിയുമായുള്ള ഇ-ലിങ്കേജിന്റെ ആദ്യ ഘട്ടം ആരംഭിച്ച് കുവൈത്ത്.
ഗൾഫ് കസ്റ്റംസ് സംയോജനം വർധിപ്പിക്കുന്നതിള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (ജി.എ.സി) വ്യക്തമാക്കി.
കസ്റ്റംസ് നടപടികളെ ഏകീകരിക്കുന്നതിനും വ്യാപാരനീക്കം സുഗമമാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും പ്രവർത്തന സന്നദ്ധതയും കൈവരിക്കുന്നതിനും ഇത് സഹായിക്കും. സംയോജിത ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രധാന നീക്കമാണ് ഈ പദ്ധതി. കയറ്റുമതി പുറത്തിറക്കുന്നതിനുള്ള സമയം കുറക്കുകയും വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.