കുവൈത്ത് സിറ്റി: ജി.സി.സിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുവൈത്ത് മുൻകൈയെടുക്കുന്നത് മേഖലയുടെ സുരക്ഷയെ കരുതിയാണെന്നും എരിതീയിൽ എണ്ണ പകരുന്നവർക്ക് ചരിത്രം മാപ്പുനൽകില്ലെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. 15ാം പാർലമെൻറിെൻറ രണ്ടാമത് സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വാക്കുകൊണ്ടുപോലും സംഘർഷം മൂർച്ഛിക്കാൻ ഇടവരുത്തരുത്. സമാധാനം പുലരേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. സംഘർഷമുണ്ടായാൽ ദുരിതം അനുഭവിക്കേണ്ടത് എല്ലാവരുമാണ്. എല്ലാവരുടെയും ക്ഷേമവും വികസനവും നന്മയുമാണ് കുവൈത്ത് ലക്ഷ്യം വെക്കുന്നതെന്ന് അമീർ കൂട്ടിച്ചേർത്തു. എണ്ണവരുമാനത്തെ കാര്യമായി ആശ്രയിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് നമ്മുടേത്. എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ സാമ്പത്തിക പരിഷ്കരണങ്ങൾ ഒഴിവാക്കാനാവില്ല. ഇതുകൊണ്ടുണ്ടാവുന്ന ചെറിയ പ്രയാസങ്ങൾ രാജ്യനന്മയെ മുൻനിർത്തി ക്ഷമയോടെ നേരിടാൻ തയാറാവണം. ഭരണഘടന സംരക്ഷിക്കാൻ താൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ സുസ്ഥിര വികസനം എളുപ്പമുള്ള കാര്യമല്ല. രാജ്യത്തിെൻറ സുരക്ഷയും സമാധാനവും പരമപ്രധാനമാണ്. ഇക്കാര്യത്തിൽ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ഒരുമിച്ച് നിന്നാൽ കുവൈത്തിെൻറ ഭാവി ശോഭനമാണ്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പാർലമെൻറ് കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.