ജി.സി.സി മന്ത്രിതല കൗൺസിൽ യോഗത്തിൽ വിദേശകാര്യ
മന്ത്രി അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: ജി.സി.സി മന്ത്രിതല കൗൺസിലിന്റെ അസാധാരണ യോഗം കുവൈത്തിൽ ചേർന്നു.കുവൈത്ത് വിദേശകാര്യ മന്ത്രിയും നിലവിലെ സെഷന്റെ ചെയർമാനുമായ അബ്ദുല്ല അൽ യഹ്യ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ സംയുക്ത ഗൾഫ് പ്രവർത്തനങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താനും യോഗം ഉണർത്തി.ഇതുമായി ബന്ധപ്പെട്ട അജണ്ടയിലെ എല്ലാ ഇനങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.