ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല
അൽ യഹ്യ
കുവൈത്ത് സിറ്റി: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 166ാമത് സെഷനിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അധ്യക്ഷത വഹിച്ചു. ജി.സി.സി സുപ്രീം കൗൺസിലിന്റെ 46ാമത് ഉച്ചകോടി ഒരുക്കങ്ങളും എല്ലാ മേഖലകളിലും സംയുക്ത പ്രവർത്തനത്തിന്റെ പുരോഗതി വർധിപ്പിക്കുന്നതിനുള്ള വഴികളും യോഗം അവലോകനം ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫ് മേഖലയിലും പുറത്തുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ, വരാനിരിക്കുന്ന ജി.സി.സി ഉച്ചകോടിയുടെ അജണ്ടയിലെ വിഷയങ്ങൾ എന്നിവയും മന്ത്രിമാർ ചർച്ച ചെയ്തതായി പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.