Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്
കുവൈത്ത് സിറ്റി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്ക്. ഏഷ്യക്കാരിക്കാണ് അപകടത്തിൽ പരിക്കേറ്റത്. സാൽമിയയിൽ ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിൽ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയിൽ ഫ്ലാറ്റിെൻറ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. സാൽമിയ, തെക്കൻ സാൽമിയ എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റുകളെത്തിയാണ് തീ അണച്ചത്. ഗ്യാസ് ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.