കുവൈത്ത് സിറ്റി: വഫ്ര മരുഭൂമിയിലെ തൊഴിലാളികൾക്ക് സ്നേഹവും കരുതലും എത്തിച്ച് ഗാന്ധിസ്മൃതി കുവൈത്ത്. മരുഭൂമിയിൽ വിവിധ ജോലികളിൽ ഏർപ്പെട്ട നൂറോളം തൊഴിലാളികൾക്ക് ഗാന്ധിസ്മൃതി അംഗങ്ങൾ ശൈത്യകാല വസ്തുക്കളും ഭക്ഷണങ്ങളും വിതരണം ചെയ്തു.
തുടർച്ചയായി നാലാം വർഷമാണ് സ്നേഹവും കരുതലുമായി ഗാന്ധിസ്മൃതി കുവൈത്ത് വഫ്രയിലേക്ക് സ്നേഹയാത്ര സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് പ്രജോത് ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി, സെക്രട്ടറി ബിജു അലക്സാണ്ടർ, ട്രഷറർ അഖിലേഷ്, ജോ. ട്രഷറർ പോളി അഗസ്റ്റിൻ,സെക്രട്ടറി റോമൻസ് പെയ്ടൺ, രക്ഷാധികാരി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക്ക് ജോസ്, സജിൽ, വനിത ചെയർപേഴ്സൻ ഷിബ രാജീവ് തോമസ്, ആൻറണി പൈലി, സജി മണ്ഡലത്തിൽ, ഷിന്റോ ജോർജ്, മുജീബ്, ജിജിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.