ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ ഇ​ട​യ​ന്മാ​ർ​ക്കൊ​പ്പം

ഇ​ട​യ​ന്മാ​ർ​ക്ക് ശൈ​ത്യ​കാ​ല ആ​ശ്വാ​സ​വു​മാ​യി ഗാ​ന്ധി സ്മൃ​തി

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ക​ബ​ദ് മേ​ഖ​ല​യി​ലെ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ർ​ക്ക് പു​ത​പ്പു​ക​ളും ഭ​ക്ഷ​ണ​വും വെ​ള്ള​വും വി​ത​ര​ണം ചെ​യ്തു. ശൈ​ത്യ​കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ൻ ഉ​ത​കു​ന്ന ക​മ്പ​ളി പു​ത​പ്പു​ക​ളാ​ണ് ന​ൽ​കി​യ​ത്. ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു സ്നേ​ഹ​യാ​ത്ര’​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ ന​ൽ​കി​യ​ത്.

ഗാ​ന്ധി സ്മൃ​തി പ്ര​സി​ഡ​ന്റ് പ്ര​ജോ​ദ് ഉ​ണ്ണി, ര​ക്ഷാ​ധി​കാ​രി റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ലാ​ക്ക് ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് റൊ​മാ​ൻസ് പെ​യ്‌​ട​ൻ, ട്ര​ഷ​റ​ർ അ​ഖി​ലേ​ഷ് മാ​ലൂ​ർ, ജോ.​ട്ര​ഷ​റ​ർ സ​ജി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ രാ​ജീ​വ് തോ​മ​സ്, റ​ഷീ​ദ്, വി​ന​യ​ൻ, ജി​ജി​ൻ, ഇ​സ്മ​യി​ൽ നാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Gandhi Smrithi as Winter Solace for Shepherds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.