ജി ഫോർ ക്രിക്കറ്റ് സീസൺ രണ്ടിൽ ജേതാക്കളായ ആർ.എ.കെ ഇലവൻ ടീം
കുവൈത്ത് സിറ്റി: ജി ഫോർ ക്രിക്കറ്റ് സീസൺ രണ്ടിൽ ആർ.എ.കെ ഇലവൻ ജേതാക്കളായി. അർദിയ റോയൽ സ്റ്റാർസ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ അവർ സാൽമിയ സ്മാഷേഴ്സിനെയാണ് മൂന്നു റൺസിന് തോൽപിച്ചത്. 40 ടീമുകൾ ടൂർണമെൻറിൽ പങ്കെടുത്തു. ആർ.എ.കെ ഇലവനിലെ സത്യനാഥൻ മാൻ ഓഫ് ദി സീരീസ് ആയി. ഫെയർ പ്ലേ അവാർഡ് സാൽമിയ ടസ്ടേഴ്സ് ടീം സ്വന്തമാക്കി. വിജയികൾക്ക് ഷെറിൻ ബേബിയും രണ്ടാം സ്ഥാനക്കാർക്ക് അനൂപ് മനോഹരനും ട്രോഫി സമ്മാനിച്ചു. ഫൈനൽ മത്സരം അമ്പയർമാരായ കോശിയും ബിജു കുരുവിളയും നിയന്ത്രിച്ചു. സമ്മാന ദാന വേദിയിൽ ജി ഫോർ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ -3 പ്രഖ്യാപനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.