കാറിന്​ തീപിടിച്ച്​ മരിച്ച പ്രവാസിയുടെ മൃതദേഹം കുവൈത്തിൽ ഖബറടക്കി

കുവൈത്ത്​ സിറ്റി: കാറിന്​ തീപിടിച്ച്​ പൊള്ളലേറ്റ്​ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം കുവൈത്തിൽ ഖബറടക്കി. കോഴിക്കോട്​ കൊല്ലം സ്വദേശി ഷാഹിദ്​ (24) ആണ്​ ഫഹാഹീൽ ഏരിയയിലെ തുറന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്​ തീപിടിച്ച്​ മരിച്ചത്​. രണ്ട്​ വർഷമായി കുവൈത്തിലെത്തിയിട്ട്​. പിതാവ്​ നിസാർ. മാതാവ്​: സുബൈദ്​. ആഭ്യന്തര മന്ത്രാലയത്തി​െൻറ ഓപറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ച് കാറിലുണ്ടായിരുന്ന ഷാഹിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.