കുവൈത്തിൽ ഇന്ധനവില വർധിക്കില്ല

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിലക്കൊപ്പം കുവൈത്തിൽ ഇന്ധന വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ലോകത്തിൽ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് വില വർധിക്കുന്നതിനനുസരിച്ച് വിവിധ രാജ്യങ്ങൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നുണ്ട്.

ബജറ്റ് കമ്മി നികത്താൻ കുവൈത്ത് ഇന്ധന വില വർധിപ്പിക്കണമെന്ന നിർദേശം മുന്നിൽ വന്നെങ്കിലും തൽക്കാലം ഇത് വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ. സബ്സിഡി വെട്ടിക്കുറച്ച് ഇന്ധന വില വർധിപ്പിക്കണമെന്ന് മൂഡീസ് ഉൾപ്പെടെ അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ കുവൈത്തിനെ ഉപദേശിക്കുന്നുണ്ട്. ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സബ്സിഡി അവലോകന സമിതി ഇത് അംഗീകരിച്ചില്ല.

പൊതുവിലുള്ള വിലക്കയറ്റം രൂക്ഷമാക്കാൻ ഇന്ധന വില വർധന കാരണമാകുമെന്ന വിലയിരുത്തലാണ് അധികൃതർക്കുള്ളത്. കുവൈത്ത് പെട്രോളിയം ഉൽപാദിപ്പിക്കുന്ന രാജ്യമായതിനാൽ ഉയർന്ന വില നൽകി ഇറക്കുമതിയെ ആശ്രയിക്കേണ്ടതില്ല. ക്രൂഡ് വില വർധനയുടെ ഗുണഭോക്താവ് കൂടിയാണ് കുവൈത്ത്.

ഇതെല്ലാം പരിഗണിച്ചാണ് വില വർധന നിർദേശം അധികൃതർ തള്ളുന്നത്.

Tags:    
News Summary - Fuel price will not increase in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.