പിടിയിലായ പ്രതികൾ

മദ്യം നിർമിച്ചു വിൽപന; നാല് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: അബ്ദലി റോഡിനോട് ചേർന്നുള്ള മരുഭൂമിയിലെ ഫാമിൽ അനധികൃതമായി മദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത നാല് ഇന്ത്യൻ പൗരന്മാരെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഫാമിൽ മദ്യം നിർമ്മിച്ചു വിൽക്കുന്നതായ വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, മദ്യനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ കൈയോടെ പിടികൂടി. മദ്യം വാങ്ങി മറിച്ചുവിൽക്കാൻ എത്തിയപ്പോഴാണ് നാലാമത്തെ പ്രതി അറസ്റ്റിലായത്. വിൽപ്പനക്കായി തയ്യാറാക്കി വെച്ചിരുന്ന 236 കുപ്പി മദ്യം, ബാരലുകൾ, അസംസ്കൃത വസ്തുക്കളും, പണവും ഇവിടെ നിന്ന് പിടിച്ചെടുത്തു. മദ്യം നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനുമായി ഈ ഫാം ഉപയോഗിച്ചതായി മൂന്ന് പ്രതികൾ സമ്മതിച്ചതായും. മദ്യം വാങ്ങി മറിച്ചുവിറ്റതായി നാലാമത്തെ പ്രതിയും സമ്മതിച്ചു. പ്രതികളിൽ മൂന്നുപേർക്കെതിരെ നേരത്തെ തട്ടിപ്പ്, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞു.

Tags:    
News Summary - Four expatriates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.