ഇൻഫോക് സബാഹ് വനിത പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങൾ

ഇൻഫോക് സബാഹ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

കുവൈത്ത് സിറ്റി: ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജിയൻ പുരുഷ ക്രിക്കറ്റ് ടീം സബാഹ് റാപ്റ്റേഴ്സ്, വനിതാ ക്രിക്കറ്റ് ടീം സബാഹ് സ്ട്രൈക്കേഴ്സ് എന്നിവയുടെ ജേഴ്സി പ്രകാശനം ചെയ്തു. ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സബാഹ് റീജണൽ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു.

ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ജേഴ്സി പ്രകാശനം നിർവഹിച്ചു. സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, ബിബിൻ ജോർജ്, സ്പോർട്സ് സെക്രട്ടറിമാരായ ഡെന്നിസ് സാജൻ, ലിയോ അവറാച്ചൻ എന്നിവർ ആശംസകൾ നേർന്നു.

സബാഹ് റീജണൽ ജനറൽ സെക്രട്ടറി ദിവ്യ എസ്. വിശ്വനാഥ് സ്വാഗതവും ട്രഷറർ എബ്രഹാം റോയ് നന്ദിയും പറഞ്ഞു. സബാഹ് സ്പോർട്സ് കോർഡിനേറ്റർമാരായ റോജി രാജു, ജോൺസൺ മാത്യു, റാപ്റ്റേഴ്സ് ക്യാപ്റ്റൻ തംസീത് പി.എം, സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ വിനീത ഡിസൂസ എന്നിവർ പങ്കെടുത്തു. സബാഹ് റീജണൽ ജോ. കൺവീനർ ധന്യ മുകേഷ്, ജോ. സെക്രട്ടറി ഷൈനി ജോൺസൺ എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.

പരസ്പര പിന്തുണയും കൂട്ടായ്മയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം, പ്രവാസി വനിതകൾക്ക് തങ്ങളുടെ കഴിവുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുകയാണ് വനിതാ ക്രിക്കറ്റ് ടീമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Infoc Sabah Cricket Team Jersey Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.