ഫൈലക ദ്വീപ് മേഖലയിൽ വെടിവെപ്പ് പരിശീലനം

കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ ഈ മാസം 30 വരെ ഫൈലക ദ്വീപിലെ ഫയറിംഗ് റേഞ്ചിൽ തത്സമയ വെടിക്കോപ്പുകൾ ഉപയോഗിച്ച് പരിശീലനം നടത്തുമെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. ഈ ദിവസങ്ങളിൽ സമയപരിധിക്കുള്ളിൽ നിശ്ചയിക്കപ്പെട്ട പ്രദേശത്തേക്ക് എത്തുന്നത് ഒഴിവാക്കണം. കടലിൽ പോകുന്നവരും പൗരന്മാരോടും താമസക്കാരും ഈ കാര്യം ശ്രദ്ധിക്കണമെന്നും സൈന്യത്തിന്റെ 'ഡയറക്ടറേറ്റ് ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ്' അഭ്യർത്ഥിച്ചു.

Tags:    
News Summary - Firing practice in Failaka Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.