കെ.അച്യുതൻ, ജോസ് കുട്ടിയാനി അനുശോചന യോഗം

കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് ആഭിമുഖ്യത്തിൽ മുൻ എം.എൽ.എമാരായ കെ.അച്യുതൻ, ജോസ് കുട്ടിയാനി എന്നിവരുടെ അനുശോചന യോഗം സംഘടിപ്പിച്ചു. കോൺഗ്രസിനും കേരള രാഷ്ട്രീയത്തിനും നികത്താനാകാത്ത വലിയ നഷ്ടമാണ് ഇരുവരുടെയും വിയോഗമെന്ന് യോഗം വിലയിരുത്തി. ഇരുവരുടെയും മാതൃകാപരമായ പൊതുജീവിതവും സ്മരണകളും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി അധ്യക്ഷത വഹിച്ചു. ജേക്കബ് ചണ്ണപ്പേട്ട, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു.

കുര്യൻ തോമസ് പൈനുംമൂട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനൂപ് സോമൻ സ്വാഗതവും അലക്സ് മാത്യു നന്ദിയും പറഞ്ഞു. മധു മാഹി, ജെയിംസ് വി കൊട്ടാരം, അലക്സ് മാനന്തവാടി, ഷിജു ഓതറ, ബിജു അലക്സാണ്ടർ, ബിജി പള്ളിക്കൽ, തമ്പി ലൂക്കോസ്, അനിൽ വള്ളികുന്നം, റോമാനസ്‌പെയ്റ്റോൺ, നവീൻ ജോസ്, ബെൽജു ബെൻ ഇടുക്കി, രതീഷ് കുമ്പളത്ത്, രതീഷ് കുട്ടേമ്പേരൂർ, വിനീഷ് വയനാട്, സോഷി സോമൻ, സാറമ്മ ജോൺസ്, വിജയ ലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.