ഫോർമുല വൺ ഗ്രാൻറ്​ പ്രി: അടുക്കും ചിട്ടയോടുമുള്ള സംഘാടനം

മനാമ: ബഹ്​റൈനിലെ ഇൗ വർഷ​​ത്തെ ഏറ്റവും വലിയ പരിപാടിയായി നടന്ന ​‘ഫോർമുല വൺ ഗ്രാൻറ്​ പ്രി’ സമാപിച്ചപ്പോൾ അതി​​​​െൻറ മികച്ച സംഘാടനം എറ്റവും  പ്രത്യേകതയുള്ളതായി. അട​ുക്കും ചിട്ടയും കനത്ത സുരക്ഷ ക്രമീകരണങ്ങളും ഒപ്പം വിദേശത്ത്​ നിന്നെത്തിയ സഞ്ചാരികൾക്ക​ും കായിക പ്രേമികൾക്കും ഏർപ്പെടുത്തിയ സൗകര്യങ്ങളെല്ലാം പ്രശംസിക്കപ്പെട്ടു. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ സംഘാടക ക്രമീകരണങ്ങളെ സവിശേഷതയായി എടുത്തു പറഞ്ഞു എന്നതും രാജ്യത്തിന്​ അഭിമാനിക്കുന്ന കാര്യമായി. 

യാത്രക്കായുള്ള സൗകര്യങ്ങൾ ഏറ്റവും ലളിതമാക്കുകയും കാർഗോ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവക്ക്​ വേണ്ട എല്ലാ സഹായങ്ങളും ചെയ്​ത്​ കൊടുക്കുകയും ചെയ്​തിരുന്നു. ആഗോള തലത്തിൽ രാജ്യം ശ്രദ്ധാകേന്ദ്രമായി മാറിയ നാളുകളാണ്​ ‘ഫോർമുല വൺ’ കാറോട്ട മത്​സരം എന്നതിനാൽ ഏറെ ശ്രദ്ധയോടെയാണ്​ ബഹ്​​ൈറൻ ഇൻറർനാഷണൽ എയർപോർട്ട്​, ഗൾഫ്​ എയർ, ടൂറിസം മന്ത്രാലയം, സ്​പോർട്​സ്​ സുപ്രീം കൗൺസിൽ എന്നിവ സംഘാടനം നിർവഹിച്ചത്​.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ആദ്യദിനം മുതൽ നിറസാനിധ്യമായിരുന്നു. മത്​സരം കാണാൻ എത്തിയവർക്കായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണവും ശ്രദ്ധേയമായി. ഗതാഗത കുരുക്ക്​ ഒഴിവാക്കപ്പെട്ടതും എടുത്തുപറയണം.

Tags:    
News Summary - formula01-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.