ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയതിന് കുവൈത്ത് മുൻ പ്രധാനമന്ത്രി ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ജപ്പാൻ സർക്കാറിന്റെ ഗ്രാൻഡ് കോർഡൻ ഓഫ് ദി ഓർഡർ ഓഫ് ദി റൈസിങ് സൺ പുരസ്കാരം.
ജപ്പാനും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ആദരമെന്ന് കുവൈത്തിലെ ജപ്പാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ച ശൈഖ് നാസർ ജപ്പാൻ-കുവൈത്ത് ബന്ധങ്ങളുടെ മെച്ചപ്പെടുത്തലിനും, ആഴത്തിനും വികാസത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.