കുവൈത്ത് സിറ്റി: അഹ്മദി ഗവര്‍ണറേറ്റിലെ പ്രധാന വ്യവസായ മേഖലയായ ശുഐബ ഏരിയയില്‍ അഗ ്നിശമന വിഭാഗം തലവാന്‍ ഖാലിദ് അല്‍ മക്റാദും സംഘവും സന്ദർശനം നടത്തി. രാജ്യത്തെ വ്യവ സായ മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിെൻറ പ്രധാന ലക്ഷ്യം.
പ്രിവന്‍ഷന്‍ സെക്ടര്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഖാലിദ് അല്‍ ഫഹദും അഗ്നിശമന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
രാജ്യത്തെ വ്യവസായ മേഖലകളില്‍ ആയിരക്കണക്കിനാളുകള്‍ തൊഴില്‍ ചെയ്തുവരുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മാര്‍ഗ നിർദേശങ്ങള്‍ ഖാലിദ് അല്‍ മക്റാദും സംഘവും വ്യവസായ മേഖലയിലെ ഉദ്യാഗസ്ഥരുമായി പങ്കുവെച്ചു. മാത്രമല്ല, വ്യവസായ യൂനിയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പോരായ്മകൾ നികത്താനുള്ള മാര്‍ഗങ്ങള്‍ നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.