കെഫാക് അന്തര്‍ ജില്ലാ മാസ്റ്റേഴ്സ് ലീഗ് സോക്കറിന് തുടക്കം

കുവൈത്ത് സിറ്റി: രണ്ടുമാസം നീളുന്ന കെഫാക് അന്തര്‍ ജില്ല മാസ്റ്റേഴ്സ് ലീഗ് സോക്കര്‍ മത്സരങ്ങളില്‍ കെ.ഡി.എന്‍.എ കോഴിക്കോടിനും ഫോക്ക് കണ്ണൂരിനും ഫ്രണ്ട്ലൈന്‍ മലപ്പുറത്തിനും വിജയം. സുറയില്‍ നടന്ന ആദ്യ മത്സരത്തില്‍ പൊരുതിക്കളിച്ച കാസര്‍കോടിനെ ഒരു ഗോളിന് കണ്ണൂര്‍ പരാജയപ്പെടുത്തി. വിജയികള്‍ക്കുവേണ്ടി ഇബ്രാഹിം ഗോള്‍ നേടി. 
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം മത്സരത്തില്‍ ഫ്രണ്ട്ലൈന്‍ മലപ്പുറം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ട്രാസ്ക് തൃശൂരിനെ കീഴടക്കി. 
മലപ്പുറത്തിനുവേണ്ടി മുനീര്‍ ബാബുവും മുഹമ്മദും ഗോളുകള്‍ നേടിയപ്പോള്‍ തൃശൂരിനുവേണ്ടി നൗഷാദ്  ആശ്വാസ ഗോള്‍ നേടി. 
തുടര്‍ന്ന് നടന്ന മത്സരത്തില്‍ കണ്ണൂര്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് പാലക്കാടിനെ തകര്‍ത്തു. ലീഗിലെ ആദ്യ ഹാട്രിക്ക് നേടിയ സഹീറും നിയാസുമാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. 
അവസാന മത്സരത്തില്‍  തിരുവനന്തപുരവും എറണാകുളവും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. 
കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 66619649, 99534500,99288672 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.