കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കുവൈത്ത്- ഖത്തർ മത്സരം ജാബിർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽനിന്ന് സെവില്ലെ ഏരിയയിലെ അൽ നാസർ ക്ലബ്ബിലെ അലി സബാഹ് അൽ സാലിം സ്റ്റേഡിയത്തിലേക്ക് മാറ്റി. 60,000 കാണികളെയാണ് ജാബിർ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളുക. അൽ നസ്ർ സ്റ്റേഡിയത്തിൽ 12,000 ആരാധകരെ ഉൾക്കൊള്ളാനാകും.
നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം മാർച്ച് 26നാണ് കുവൈത്തിന് ഖത്തറുമായി കുവൈത്തിലുള്ള മത്സരം. ഇതിനു മുമ്പായി മാർച്ച് 21ന് ഖത്തറും കുവൈത്തും ഖത്തറിൽ ഏറ്റുമുട്ടും. ജൂൺ ആറിന് ഇന്ത്യയുമായി എവേ മത്സരത്തിന് കുവൈത്ത് ഇന്ത്യയിലെത്തും. ജൂൺ 11ന് അവസാന മത്സരത്തിൽ കുവൈത്തിൽ അഫ്ഗാനിസ്താനെ നേരിടും. നേരത്തേ ആദ്യ മത്സരത്തിൽ കുവൈത്ത് ഇന്ത്യയോട് പരാജയപ്പെടുകയും അഫ്ഗാനിസ്താനെ തോൽപിക്കുകയും ചെയ്തിരുന്നു.
നാലു രാജ്യങ്ങൾ അടങ്ങുന്ന ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യകപ്പ് പ്രവേശനവും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.