കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) സംഘടിപ്പിച്ച ഒന്നാമത് പൽപക് ചാമ്പ്യൻസ് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ സി.എഫ്.സി സാൽമിയ വിജയികളായി.
ആവേശം വിതറിയ ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് ഗോവൻ സെൻറർ രണ്ടാം സ്ഥാനത്തെത്തി. നിശ്ചിത സമയത്തും പെനാൽറ്റി ഷൂട്ട്ഔട്ടിലും ഇരു ടീമുകളും ഗോളുകൾ ഒന്നും വഴങ്ങാതെ സമനില പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. മിഷരിഫ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറിൽ കുവൈത്തിലെ 18 പ്രമുഖ ടീമുകൾ പങ്കെടുത്തു. ടൂർണമെൻറ് പൽപക് പ്രസിഡൻറ് സുരേഷ് മാധവൻ ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പി.എൻ. കുമാർ, പ്രഭാകർ, രാജേഷ് നായർ, ബാബു ഫിലിപ്, സുരേഷ് മാധവൻ, പ്രേംരാജ്, വേണുകുമാർ, ജയപ്രകാശ്, ബാബുപ്രസാദ്, രമേഷ് കപ്പടത്ത്, മധു നമ്പ്യാർ, സക്കീർ ഹുസൈൻ തുടങ്ങിയവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.