കുവൈത്ത് സിറ്റി: നാട്ടിലെ തട്ടുകടകൾക്ക് സമാനമായുള്ള സഞ്ചരിക്കുന്ന ഫുഡ് ട്രക്കു കൾ രാജ്യത്ത് തരംഗമാകുന്നു. രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി റോഡ രികുകളിലാണ് ഇത്തരം ഫുഡ് ട്രക്കുകള്‍ കച്ചവടം നടത്തുന്നത്. തുടക്കം എന്ന നിലയിൽ ജനങ്ങള്‍ ഇത് കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. വൈകാതെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് ഇൗ രംഗത്ത് ജോലി ചെയ്യുന്നവർ പറയുന്നത്. വൈകുന്നേരം അഞ്ച് മണിമുതല്‍ രാത്രി 10 മണിവരെയാണ് ഇത്തരം ഫുഡ് ട്രക്കുകളില്‍ കച്ചവടം സജീവമാകുന്നത്.
വലുപ്പമുള്ള വാഹനങ്ങൾ പൊളിച്ച് അതില്‍ ഒരാള്‍ക്ക് നിന്ന് പാചകം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള അടുക്കളയും ഭക്ഷണങ്ങള്‍ വെക്കാനുള്ള കുറച്ചു സ്ഥലങ്ങളുമാണ് പൊതുവെ കാണുന്നത്. സ്നാക്സ്, ചായ, കഹ്വ, ബര്‍ഗര്‍ തുടങ്ങിയ ലഘുഭക്ഷണങ്ങളാണ് കൂടുതൽ വിറ്റഴിക്കുന്നത്. യു.എ.ഇ പോലെയുള്ള ചില അറബ് രാജ്യങ്ങളിൽ ഇത്തരം ട്രക്കുകള്‍ സജീവമാണെങ്കിലും കുവൈത്തിലിത് പുതുമയാണ്. ഫുഡ് ട്രക്കുകളുമായി ഇപ്പോൾ ഒരുപറ്റം കുെവെത്തി യുവാക്കളാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വൈകാതെ വിദേശികളും ഇൗ രംഗം കൈയടക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.