ഫോക്ക് വനിത ഫെസ്റ്റ് ഡോ. സുസോവന സുജിത് നായർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സ്ത്രീകളുടെ ആഘോഷമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതവേദിയുടെ വനിത ഫെസ്റ്റ്. അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ നടന്ന ഫെസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിൽ 350ൽ പരം പേർ പങ്കെടുത്തു. വനിതാവേദി അംഗങ്ങൾ അവതരിപ്പിച്ച സിഗ്നേച്ചർ ഡാൻസ്, ഭക്ഷ്യ, ഭക്ഷ്യേതര സ്റ്റാളുകൾ എന്നിവ ആകർഷകമായി.
ഫോക്ക് വനിത ഫെസ്റ്റിലെ കലാപ്രകടനത്തിൽ നിന്ന്
ഡോ.സുസോവന സുജിത് നായർ ഉദ്ഘാടനം ചെയ്തു. വനിത വേദി ചെയർപേഴ്സൻ ഷംന വിനോജ് അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് പി.ലിജീഷ്, ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ്, ട്രഷറർ കെ.വി.സൂരജ്, വനിത വേദി ട്രഷറർ ലീന സാബു, ഫോക്ക് രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം കെ.ഇ രമേശ്, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ ആശംസകൾ നേർന്നു. വനിത വേദി ജനറൽ കൺവീനർ അഖില ഷാബു സ്വാഗതവും പ്രോഗ്രാം കൺവീനർ ശരണ്യ പ്രിയേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.