ഫോക്ക് മെഡിക്കൽ ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഫോക്ക് മുഖ്യരക്ഷാധികാരി പ്രവീൺ അടുത്തില ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സേവ്യർ ആന്റണിയുടെ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് വൈസ് പ്രസിഡന്റുമാരായ സുനിൽ കുമാർ, കെ.വി.സൂരജ്, ഉപദേശകസമിതിയംഗം ബി.പി. സുരേന്ദ്രൻ, ചാരിറ്റി സബ് കമ്മിറ്റി അംഗം സി.എച്ച്. സന്തോഷ്, സെൻട്രൽ കമ്മിറ്റി മെംബർ കെ.വി. വിജയേഷ്, വനിതാവേദി സോണൽ കോഓഡിനേറ്റർ ഷംന വിനോജ് എന്നിവർ ആശംസകൾ നേർന്നു.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 500ലധികം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി. ഫോക്ക് ആക്ടിങ് ജനറൽ സെക്രട്ടറി ഐ.വി. സുനേഷ് സ്വാഗതവും ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ലേരി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.