കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ സോൺ നേതൃത്വത്തിൽ ‘ഈണം-2019‘ ഇൗദ് ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഓക്സ്ഫോഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബ്ബാസിയ നോർത്ത്, അബ്ബാസിയ സൗത്ത്, ജലീബ് നോർത്ത്, ജലീബ് സൗത്ത്, അബ്ബാസിയ എന്നീ ആറ് യൂനിറ്റുകളിൽനിന്നുമായി 500ലധികം ഫോക്ക് മെംബർമാർ പങ്കെടുത്തു. അബ്ബാസിയ സോൺ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡൻറ് രജിത്ത് കെ.സി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കുവൈത്ത് സെക്കൻഡ് സെക്രട്ടറി സിബി യു.എസ് ഉദ്ഘാടനം നിർവഹിച്ചു.
ഫോക്ക് പ്രസിഡൻറ് ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി സേവ്യർ ആൻറണി, ട്രഷറർ വിനോജ് കുമാർ, വൈസ് പ്രസിഡൻറുമാരായ സാബു നമ്പ്യാർ, സുമേഷ് കെ, ഫോക്ക് രക്ഷാധികാരി ജി.വി. മോഹൻ, വനിതാവേദി ചെയർപേഴ്സൻ ലീന സാബു, ബാലവേദി സെക്രട്ടറി കുമാരി അൽക്ക ഓമനക്കുട്ടൻ, അനിൽ കേളോത്ത്, ഹംസ പയ്യന്നൂർ എന്നിവരും വിവിധ സംഘടന പ്രതിനിധികളും സംസാരിച്ചു. ഫോക്ക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സംഗീതവിരുന്ന്, നിറപ്പകിട്ടാർന്ന ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പൂക്കളം, രുചികരമായ ഓണസദ്യ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. പ്രോഗ്രാം കമ്മിറ്റി ആർട്സ് കൺവീനർ ബാലകൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോയ് വിൽസൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.