ഫോക്​ 16ാം വാർഷികം 'കണ്ണൂർ മഹോത്സവം' നാളെ​

കുവൈത്ത്​ സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത്​ എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്​) 16ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം' വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചചുമുതൽ ഒാൺലൈനായി നടത്തും. ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ ഉദ്​ഘാടനം നിർവഹിക്കും. സാംസ്കാരിക പരിപാടിയോടൊപ്പം കോവിഡ് കാലത്തെ ഫോക്കി​െൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രക്​തദാന ക്യാമ്പിനും സഹകരണം നൽകിയ ആരോഗ്യ പ്രവത്തകരെയും മലയാളഭാഷ പഠനത്തിലെ അധ്യാപകരെയും ആദരിക്കും. ഉപരിപഠനത്തിനർഹരായ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ കൈമാറും.

സീ ടി.വി സരിഗമപ ഫെയിം പിന്നണി ഗായിക കീർത്തന, ഫ്ലവേഴ്‌സ് ടി.വി ഫെയിം ആക്ടറും ഗായകനുമായ നൗഫൽ റഹ്​മാൻ, നാടൻ പാട്ടുകലാകാരൻ രഞ്ജിത്ത് ചാലക്കുടി, കൈരളി ടി.വി ഗന്ധർവസംഗീതം ഫെയിം പിന്നണിഗായകൻ വിപിൻ നാഥ്, നടിയും അവതാരകയുമായ ഗീതിക കൂടാതെ മിമിക്രി കലാകാരന്മാരും അണിനിരക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും പരിപാടിക്ക് മാറ്റുകൂട്ടും.

ഫർവാനിയ ബദർ അൽ സമ കോൺഫറൻസ് ഹാളിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഫോക്ക് പ്രസിഡൻറ്​ എം.എൻ. സലിം, ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്​, ട്രഷറർ മഹേഷ് കുമാർ, വനിതാവേദി ട്രഷറർ ശ്രീഷ ദയാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു നമ്പ്യാർ, ജോയൻറ്​ കൺവീനർ കെ.സി. രജിത്, ആർട്സ് സെക്രട്ടറി രാഹുൽ ഗൗതമൻ, മീഡിയ കൺവീനർ ഉമേഷ് കീഴറ, ഫോക്ക് ഭാരവാഹികൾ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.