ഫോക്കസ് കുവൈത്ത് ‘ദശോത്സവ്’ സമാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ കമ്പ്യൂട്ടര്‍ ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈത്ത് 10ാം വാര്‍ഷികാഘോഷം ‘ദശോത്സവ് 2016’ സമാപിച്ചു. രണ്ടു ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചത്. അബ്ബാസിയ ഇന്‍റഗ്രേറ്റഡ് സ്കൂളില്‍ ആര്‍ട്ട്സ് കണ്‍വീനര്‍ രതീശന്‍ നിലവിളക്ക് കൊളുത്തി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് പ്രസിഡന്‍റ് തമ്പി ലൂക്കോസിന്‍െറ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുകേഷ് കാരയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പ്രശസ്ത ആര്‍ക്കിടെക്റ്റ് പദ്മശ്രീ ജി. ശങ്കറിനെയും ഫോക്കസിന്‍െറ മുതിര്‍ന്ന അംഗങ്ങളായ സാം പൈനുംമൂട്, സലിം രാജ് എന്നിവരെയും ആദരിച്ചു. ജി. ശങ്കറിനെ മുരളി എസ് നായരും സാം പൈനുംമൂടിനെയും സലിം രാജിനെയും കെ.ഡി. ജോഷിയും സദസ്സിന് പരിചയപ്പെടുത്തി. ശ്രീജിത്ത് അല്‍ മുല്ല മലയില്‍ മൂസക്കോയക്ക് നല്‍കി സ്മരണിക പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ രതീഷ്കുമാര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. പത്താം തരത്തില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ മികച്ച എക്സിക്യുട്ടിവ് അംഗം, കണ്‍വീനര്‍, ജോയന്‍റ് കണ്‍വീനര്‍ എന്നിവരായി യഥാക്രമം ശ്രീകുമാര്‍, ടിബു മാത്യു, സജി ജോയ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കലാപരിപാടികള്‍, സാംസ്കാരിക ഘോഷയാത്ര, ഹാര്‍ട്ട് ബീറ്റ്സിന്‍െറ നൃത്തം, പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍, നാടന്‍പാട്ട് കലാകാരി പ്രസീത, ഷൈജു, അംബിക രാജേഷ് എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. പി.കെ. സുനില്‍, സൈമണ്‍ ബേബി, സജി ജോയ്, മുഹമ്മദ് ഇക്ബാല്‍, രതീശന്‍, നിയാസ്, ഷാജു എം. ജോസ്, സജീവ്കുമാര്‍, അപര്‍ണ, ജോജി വി. അലക്സ്, നിതിന്‍കുമാര്‍, മോന്‍സി കെ. മാത്യു, ഡാനിയേല്‍ തോമസ്, മുഹമ്മദ് റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

News Summary - focus kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.