കുവൈത്ത് സിറ്റി: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ഇറാനിലേക്ക് കുവൈത്ത് ആദ്യ സഹായ വി മാനം അയച്ചു. ഭക്ഷണം, വസ്ത്രം, മരുന്നുകൾ ഉൾപ്പെടെ 40 ടൺ അവശ്യ സാധനങ്ങളുമായി കഴിഞ്ഞ ദ ിവസമാണ് കുവൈത്തിൽനിന്നുള്ള പ്രത്യേക വിമാനം ഇറാനിലെത്തിയത്. തെഹ്റാനിലെ കുവൈത്ത് എംബസി കാര്യങ്ങളുടെ ചുമതലയുള്ള ഫലാഹ് അൽ ഹജ്റുഫ് കുവൈത്ത് വാർത്ത ഏജൻസിയോടാണ് ഇക്കാര്യം അറിയിച്ചത്.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിർദേശ പ്രകാരം കുവൈത്ത് റെഡ്ക്രസൻറിെൻറ ആഭിമുഖ്യത്തിലാണ് ഇറാനിലേക്കുള്ള സഹായ വസ്തുക്കൾ ഒരുക്കി അയച്ചത്. ഇറാൻ റെഡ്ക്രസൻറുമായി സഹകരിച്ച് ദുരിതം ബാധിച്ച 31 ഗവർണറേറ്റുകളിലാണ് സഹായം വിതരണം ചെയ്യുകയെന്ന് റെഡ്ക്രസൻറ് ഉപമേധാവി അൻവർ അൽ ഹസാവി പറഞ്ഞു. ദുരിത നേരത്ത് ആശ്വസിപ്പിക്കുകയും സഹായം എത്തിക്കുകയും ചെയ്ത അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കുവൈത്ത് സർക്കാറിനും ഇറാൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.