കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന 100 പേർക്ക് ഒരുമ പദ്ധതിയിൽ സൗജന്യ വിമാന ടിക്കറ്റ് നൽകുന്നു. കെ.െഎ.ജി കുവൈത്ത് നടത്തുന്ന ‘ഒരുമ’ സാമൂഹികക്ഷേമ പദ്ധതിയിൽ അംഗമായവർക്കാണ് ടിക്കറ്റ് നൽകുന്നത്. നിലവിലെ അംഗങ്ങളില്‍നിന്നും 100 അപേക്ഷ ലഭിച്ചിട്ടില്ലെങ്കില്‍ മുന്‍ വര്‍ഷങ്ങളില്‍ അംഗമായവരെയും പരിഗണിക്കും. 100ൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ അർഹതക്കനുസരിച്ച് 100 പേരെ തെരഞ്ഞെടുക്കും.
ഏഴാം വർഷത്തിലേക്ക് കടന്ന ‘ഒരുമ’ പ്രവാസി ക്ഷേമപദ്ധതിയിൽ പുതുതായി അംഗമായവർ മരണപ്പെട്ടാൽ നോമിനിക്ക് രണ്ടുലക്ഷം രൂപയും തുടർച്ചയായ രണ്ടാം വർഷമാണ് അംഗത്വമെടുക്കുന്നതെങ്കിൽ മൂന്നുലക്ഷം രൂപയും പദ്ധതിയുടെ തുടക്കം മുതൽ അംഗങ്ങളായി തുടരുന്നവർക്ക് നാലുലക്ഷം രൂപയും സഹായധനം നൽകിവരുന്നു. അംഗത്വ കാലാവധിയിലായിരിക്കെ കിഡ്നി ഡയാലിസിസ്, കാൻസർ, ബൈപ്പാസ് സർജറി, ആൻജിയോ പ്ലാസ്റ്റി എന്നിവയുടെ ചികിത്സക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും നൽകുന്നു. ഇതിനുപുറമെയാണ് ഇത്തരം അധികസേവനങ്ങൾ. പദ്ധതിയിൽ അംഗമാവുന്നവർക്ക് ഒരുമയുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽനിന്നും പ്രത്യേക ഓഫറുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.orumakuwait.com എന്ന വെബ്സൈറ്റിൽ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.