മൂന്നു ഘട്ടങ്ങളിലായി വാണിജ്യ വിമാന സർവിസ്​ പുനരാരംഭിക്കാൻ നീക്കം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മൂന്നുഘട്ടങ്ങളായി വാണിജ്യ വിമാന സർവിസുകൾ പുനരാരംഭിക്കാൻ നീക്കം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പദ്ധതി തയാറാക്കിയതായി സേവനകാര്യ, പാർലമ​െൻററി കാര്യ മന്ത്രി മുബാറക് അൽ ഹാരിസ് പറഞ്ഞു. വ്യോമയാന വകുപ്പ്​ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം വാർത്തകുറിപ്പിലാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. നിലവിലെ പദ്ധതിയനുസരിച്ച്​ മൂന്നുഘട്ടങ്ങളിലായാണ് വിമാനത്താവളത്തി​​െൻറ പ്രവർത്തനം പുനരാരംഭിക്കുക. ഒന്നാംഘട്ടത്തിൽ 30 ശതമാനം, രണ്ടാംഘട്ടത്തിൽ 60 ശതമാനം, മൂന്നാംഘട്ടത്തിൽ പൂർണ തോതിൽ എന്നിങ്ങനെ സാധാരണ നിലയിലേക്ക് പ്രവർത്തനങ്ങൾ തിരിച്ചുകൊണ്ടുവരുകയാണ്​ ലക്ഷ്യം.

 മന്ത്രിസഭ നിർദേശങ്ങൾക്ക് അനുസൃതമായി ആരോഗ്യമാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിക്കുക. എന്നാൽ, എന്നു മുതലാണ് വാണിജ്യാടിസ്ഥാനത്തിൽ വിമാനത്താവളത്തി​​െൻറ പ്രവർത്തനം പുനരാരംഭിക്കുകയെന്ന്​ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിലവിൽ വിദേശികളെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സർവിസുകൾക്ക് മാത്രമാണ് ഡി.ജി.സി.എ അനുമതി നൽകുന്നത്.

Tags:    
News Summary - flight service-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.