കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ ചൊവ്വാഴ്​ച മുതൽ സജീവമാകും. എയർ ഇന്ത്യ എക്സ്പ്രസ്‌ കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ്​ ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നുമാണ്​ സർവീസ്‌. 250 ദീനാർ മുതലാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്​ച കൊച്ചിയിൽനിന്നാണ് എയർ ഇന്ത്യ എക്​സ്​പ്രസി​െൻറ ആദ്യ സർവീസ്. കുവൈത്ത്​ എയർവേയ്​സ്​ ചൊവ്വാഴ്​ച ചെന്നൈയിൽനിന്ന്​ ആദ്യ വിമാനം അയക്കും.


ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും കുവൈത്ത്​ എയർവേയ്​സ്​ സർവീസ്​ നടത്തുന്നുണ്ട്​. ഇന്ത്യയിൽനിന്ന്​ പ്രതിദിനം 768 സീറ്റുകളാണ്​ പ്രതിദിനം അനുവദിച്ചിട്ടുള്ളത്​. ഇതിൽ പകുതി കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്​. മന്ത്രിസഭ അനുമതി ലഭിച്ചതിന്​ ശേഷം ഒരു യാത്രാവിമാനം മാത്രമേ ഇന്ത്യയിൽനിന്ന്​ വന്നിട്ടുള്ളൂ. വ്യാഴാഴ്​ച വെൽഫെയർ കേരള കുവൈത്ത്​ കൊച്ചിയിൽനിന്ന്​ ചാർട്ടർ ചെയ്​ത ജസീറ എയർവേയ്​സ്​ വിമാനമാണ്​ 167 യാത്രക്കാരുമായി എത്തിയത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.