ദജീജിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രമോഷൻ കാമ്പയിന്
തുടക്കമിട്ട് കുവൈത്ത് ലുലു മാനേജ്മെന്റ് പ്രതിനിധികളും വിവിധ രാജ്യങ്ങളിലെ
അംബാസഡർമാരും ചേർന്ന് കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രമോഷൻ കാമ്പയിൻ തുടങ്ങി. തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ, ഭക്ഷണങ്ങൾ, പാചകരീതികൾ എന്നിവയുടെ പ്രമോഷനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
എക്സ് ക്ലൂസിവ് ഡിസ്കൗണ്ടുകളും ഓഫറുകളിലും ഇവ വാങ്ങാൻ കഴിയും. ഇതിന്റെ ഭാഗമായി സാംസ്കാരിക പ്രദർശനങ്ങളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. 19ന് സമാപിക്കും. ദജീജിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്തോനേഷ്യൻ അംബാസഡർ എച്ച്.ഇ. ലീന മരിയാന, ഫിലിപ്പീൻസ് അംബാസഡർ എച്ച്.ഇ. ജോസ് കബ്രേര മൂന്നാമൻ, തായ്ലൻഡ് അംബാസഡർ എച്ച്.ഇ. എകപാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
‘ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രമോഷന്റെ ഭാഗമായി അരങ്ങേറിയ സാംസ്കാരിക പരിപാടി
തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ലുലു ഔട്ട്ലറ്റുകളിൽ പ്രത്യേക സെൽഫി ഏരിയകളും തുറന്നിട്ടുണ്ട്. അതിനാൽ സന്ദർശകർക്ക് തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ചിത്രങ്ങൾ ഐക്കണിക് ഫീച്ചറുകളുടെയും യാത്രാസ്ഥലങ്ങളുടെയും പശ്ചാത്തലത്തിൽ ക്ലിക് ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.