പാ​സ്​​പോ​ർ​ട്ട് പോ​ർ​ട്ട​ൽ സാ​​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ പോ​ർ​ട്ട​ലി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബി.​എ​ൽ.​എ​സ് ഔ​ട്ട്സോ​ഴ്സ് കേ​ന്ദ്ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ധി​ക സ​മ​യം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ആ​ണു​ള്ള​ത്.

ഇ​ത് മൂ​ലം വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് മേ​യ് 13 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ എം​ബ​സി തീ​രു​മാ​നി​ച്ച​ത്.വി​സ, അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ല​ഭ്യ​മാ​കു​മെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Fixed a technical problem with the passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.