കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്രപരിധിയിൽ ചെമ്മീൻ പിടിക്കുന്നതിന് ജനുവരി ഒന്നു മുതൽ വിലക്കേർപ്പെടുത്തി. കുവൈത്ത് കാർഷിക-മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ശൈഖ് മുഹമ്മദ് യൂസുഫാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രജനനം പരിഗണിച്ച് ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ ഏഴു മാസത്തേക്കാണ് വിലക്ക്. ഈ കാലത്ത് കുവൈത്തിെൻറ കടൽഭാഗങ്ങളിൽനിന്ന് ചെമ്മീൻ പിടിക്കുന്നതും പ്രാദേശിക ചെമ്മീൻ വിൽക്കുന്നതും നിയമലംഘനമായി കണക്കാക്കും. അനധികൃത ചെമ്മീൻവേട്ട പിടികൂടുന്നതിന് ജനുവരി ഒന്നു മുതൽ കടലിൽ നിരീക്ഷണം ശക്തമാക്കും. അതിനിടെ, സീസൺ അവസാനിക്കാൻ ഒരാഴ്ച ബാക്കിയിരിക്കെ കഴിഞ്ഞ ദിവസം ഷർഖ് മാർക്കറ്റിൽ ചെമ്മീൻകമ്പക്കാരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളുടെ തീന്മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് അഭിപ്രായം. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. വർഷത്തിൽ 1000 ടൺ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയിൽ എത്താറുണ്ടെന്നാണ് കണക്ക്. കുവൈത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീനാണ് വിപണിയിൽ ഉണ്ടാവാറുള്ളത്. ഇതിന് പതിവിലേറെ വില കൂടാറുണ്ട് ഈ കാലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.