കുവൈത്ത് സിറ്റി: കാര്‍ഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക ്കിയ മത്സ്യം വളർത്തൽ പദ്ധതി വിജയകരം.
2017-2018 കാലയളവില്‍ മൊത്തം 21 ലക്ഷം കിലോഗ്രാം സോബൈറ ്റി, തിലാപ്പിയ, ഗ്രൂപ്പര്‍, മറ്റ് അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്തതായി അധി കൃതർ വ്യക്തമാക്കി. രാജ്യത്തെ പ്രധാന കാർഷിക മേഖലകളായ വഫ്ര, സുലൈബിയ, അബ്ദലി എന്നി വിടങ്ങളിലാണ് ഇത്തരം മത്സ്യങ്ങള്‍ കൃഷിചെയ്യുന്നത്. 2017ല്‍ ഇത്തരം മത്സ്യങ്ങളുടെ വില 1.5 ദീനാറായിരുന്നു. 2018ല്‍ 1.755 ദീനാറിലെത്തി.
രാജ്യത്ത് ഇത്തരം മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രത്യുൽപാദന തോതിനേക്കാൾ അധികമായി മത്സ്യം പിടിക്കുന്നതു മൂലം രാജ്യത്തിെൻറ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ വലിയ കുറവുണ്ടായതിെൻറ അടിസ്ഥാനത്തിലാണ് കടലിൽ അല്ലാതെ മത്സ്യം വളർത്താൻ പദ്ധതി തയാറാക്കിയത്.
രാജ്യത്തിെൻറ മത്സ്യസമ്പത്തിൽ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്. കടലിലെ കുറവ് കരയിലെ വളർത്തലിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. കുവൈത്ത് സമുദ്ര പരിധിയിൽ മീനുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി പ്രതിവർഷം വർധനവ് സംഭവിക്കുന്നത്. എന്നാൽ, 30 ശതമാനമാണ് ഒാരോ വർഷവും പിടിക്കുന്നത്. ഇത് ചില മത്സ്യങ്ങളുടെ വംശനാശത്തിനു തന്നെ കാരണമാവുമെന്നാണ് മുന്നറിയിപ്പ്.
സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ, അയക്കൂറ, അൽ ശഅം, മീദ് പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പ്രജനന കാലങ്ങളിലെ മത്സ്യവേട്ടക്കും ചെറുകണ്ണി വലകളിൽ മത്സ്യം പിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് മത്സ്യവേട്ട. കഴിഞ്ഞ 10 വർഷത്തിനിടെ ചെമ്മീൻ ലഭ്യത 40 ശതമാനം കുറഞ്ഞു.
മത്സ്യസമ്പത്ത് വർധിപ്പിക്കാൻ കുവൈത്ത് ശാസ്ത്ര-ഗവേഷണ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ പരിശ്രമിച്ചുവരുകയാണ്.
വഫ്റ, അബ്ദലി തുടങ്ങിയ കാർഷിക പ്രദേശങ്ങളിൽ ഇത്തരം ഗവേഷണത്തിലൂടെ വിരിയിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഘട്ടംഘട്ടമായി കടലിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.