പുതിയ പാർല​മെൻറി​െൻറ ആദ്യ സെഷൻ ഡിസംബർ 15ന്​

കുവൈത്ത്​ സിറ്റി: 16ാമത്​ കുവൈത്ത്​ പാർലമെൻറി​െൻറ ആദ്യ സെഷൻ ഡിസംബർ 15 ചൊവ്വാഴ്​ച നടക്കും. ആദ്യ സെഷൻ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ ഉദ്​ഘാടനം ചെയ്യും. അതിന്​ മുമ്പ്​ മന്ത്രിസഭ രൂപവത്​കരിക്കേണ്ടതുണ്ട്​. മന്ത്രിസഭയിൽ ആരൊക്കെയുണ്ടാവുമെന്നത്​ സംബന്ധിച്ച്​ അടുത്ത ദിവസങ്ങളിൽ കൂടിയാലോചന നടക്കും.

ഒന്നോ ​രണ്ടോ പാർലമെൻറ്​ അംഗങ്ങളും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. സ്​പീക്കർ സ്ഥാനത്തേക്ക്​ സർക്കാറിനെ അനുകൂലിക്കുന്ന മർസൂഖ്​ അൽഗാനിമിന്​ എതിരിൽ പ്രതിപക്ഷ സ്ഥാനാർഥിയുണ്ടാവും. പ്രതിപക്ഷ കക്ഷികൾ പൊതു സ്ഥാനാർഥിയെ നിർത്തിയാലും മർസൂഖ്​ അൽ ഗാനിം വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ്​ സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.