മുബാറകിയ മാർക്കറ്റിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ചരിത്രപ്രസിദ്ധമായ മുബാറകിയ മാർക്കറ്റിൽ കുവൈത്ത് അഗ്നിരക്ഷാസേന പരിശോധന. സിവിൽ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ അബ്ദുൽ അസീസ് ഹമദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചയായിരുന്നു പരിശോധന.
മാർക്കറ്റിൽ ഫയർ എൻജിനുകൾക്കും ഉപകരണങ്ങൾക്കും സുഖമമായി പ്രവേശിക്കാനും നിലനിർത്താനും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തൽ, തീപിടിത്ത പ്രതിരോധ സന്നദ്ധത വർധിപ്പിക്കൽ, അടിയന്തര വഴികൾ ഉറപ്പാക്കൽ, സന്ദർശകരുടെയും കട ഉടമകളുടെയും സംരക്ഷണം ഉറപ്പാക്കൽ എന്നിവ ഉൾക്കൊള്ളുന്ന സംയോജിത സുരക്ഷ പദ്ധതി വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
തിരക്കേറിയ വാണിജ്യ മേഖലകളിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. താൽക്കാലിക അടച്ചുപൂട്ടൽ നടപടികളും സ്വീകരിച്ചു. മൊത്തം 70 സ്ഥാപനങ്ങളും വാണിജ്യ ഔട്ട്ലറ്റുകളും അംഗീകൃത സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.