Posted On
date_range Updated On
date_range മുബാറക് അൽ കബീറിൽ വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ പ്രദേശത്ത് വാഹനങ്ങളിൽ തീപിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഷെഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീ പിടിച്ചത്. അടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ വ്യാപിച്ചു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
അതിനിടെ കബ്ദ് മേഖലയിൽ ജാഖൂറിൽ തീ പിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടൽ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.