കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിനാ അഹമ്മദി റിഫൈനറിയിലുണ്ടായ
തീപിടിത്തം
Posted On
date_range Updated On
date_range കുവൈത്ത്: എണ്ണശുദ്ധീകരണശാലയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തം. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിനാ അഹമ്മദി റിഫൈനറിയിലെ യൂനിറ്റ് 35ലാണ് അപകടമുണ്ടായത്.
തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായി കെ.എൻ.പി.സി വക്താവ് ഗാനിം അൽ ഒതൈബി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാംഗങ്ങളെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു. റിഫൈനറി പ്രവർത്തനങ്ങളെയും എണ്ണ കയറ്റുമതിയെയും അപകടം ബാധിച്ചിട്ടില്ലെന്നും അൽ ഒതൈബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.