ഫയർ ഫോഴ്സ് ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ജനറൽ ഫയർ ഫോഴ്സ് വ്യാപക പരിശോധന നടത്തി. സുരക്ഷ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുകയും ലംഘിക്കുന്ന ഷോപ്പുകളും കെട്ടിടങ്ങളും തിരിച്ചറിയുകയുമായിരുന്നു പരിശോധനയുടെ ലക്ഷ്യം.
ജനറൽ ഫയർ ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കും കടകൾക്കും പരിശോധനനയിൽ നോട്ടീസുകളും മുന്നറിയിപ്പും നൽകി. നിയമലംഘനങ്ങൾ തുടർന്നാൽ ഈ സഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. അപകടങ്ങളും തീപിടിത്തവും ഒഴിവാക്കാൻ സുരക്ഷ, അഗ്നി പ്രതിരോധ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ഉണർത്തി. മുൻകരുതലുകളുടെ അഭാവം വൻ അപകടങ്ങൾക്ക് കാരണമാകും.
നേരത്തെ നടന്ന പരിശോധനയിൽ നിയമങ്ങൾ ലംഘിച്ച നിരവധി സഥാപനങ്ങൾക്കെതിരെ പൂട്ടൽ അടക്കമുള്ള നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.