അർദിയയിലെ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ വ്യാവസായിക പ്ലോട്ടിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അർദിയ, സുമോദ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അഗ്നിശമന സേന അറിയിച്ചു. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഗ്നിസുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരിശോധനയും നടപടിയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.