ഖുവൈസിയാത്തിൽ ഫാമിലെ തീ അണക്കുന്നു
കുവൈത്ത് സിറ്റി: ഖുവൈസിയാത്തിൽ ഫാമിൽ തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ജഹ്റ, കസ്മ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു.
തീ വൈകാതെ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കില്ലെന്നും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
ഉയർന്ന താപനില തുടരുന്നതിനാൽ രാജ്യത്ത് വിവിധ ഇടങ്ങളിൽ തീപിടിത്ത കേസുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ സംവിധാനങ്ങൾ കരുതണമെന്നും അധികൃതർ ഉണർത്തി.
വിവിധ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ഫയർഫോഴ്സ് പരിശോധന നടത്തിവരുന്നുമുണ്ട്. തീപിടിത്ത സംഭവങ്ങളിൽ ഫയർഫോഴ്സ് ടീമുകൾ സജീവമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്നതായും ഇത് വേഗത്തിലുള്ള നിയന്ത്രണവും ആളപായവും തടയുന്നതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.