Posted On
date_range Updated On
date_range അംഗറ സ്ക്രാപ്പ് യാർഡിൽ തീപിടിത്തം
കുവൈത്ത് സിറ്റി: അംഗറ സ്ക്രാപ് യാർഡിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. തഹ്രീർ, ജഹ്റ ക്രാഫ്റ്റ്സ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീകെടുത്താനുള്ള നടപടികൾ ആരംഭിച്ചു. ട്രക്കുകൾക്കും മാലിന്യങ്ങൾക്കും തീപിടിച്ചത് വലിയ പുകപടലത്തിന് കാരണമായി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.