റാബിയയിൽ വീട്ടിലെ തീപിടിത്തം അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range റാബിയയിൽ വീട്ടിൽ തീപിടിത്തം
കുവൈത്ത് സിറ്റി: റാബിയ പ്രദേശത്തെ വീട്ടിൽ തീപിടിത്തം. അർദിയ, ഫർവാനിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവസ്ഥലത്ത് എത്തിയ ഉടനെതന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി അഗ്നിശമനസേന അറിയിച്ചു. തീ അണക്കുന്നതിനും പടരുന്നത് തടയുകയും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. വൈകാതെ തീ അണച്ചതായും ആളപായമില്ലന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.