കുവൈത്ത് സിറ്റി: ഫിറ കുവൈത്ത് ‘കേരള സർക്കാർ നോർക്ക പ്രവാസി ക്ഷേമ പദ്ധതികളും , നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഫിറ കൺവീനർ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
എസ്.എച്ച്. ഷമീം ഖാൻ (നോർക്ക-അണ്ടർ സെക്രട്ടറി ടു കേരള സ്റ്റേറ്റ്, എച്ച്.എ.ഒ, മാനേജർ (പ്രൊജക്ട്സ്) വിഷയാവതരണം നടത്തി. ഫിറ ജോയിന്റ് കൺവീനർ ഷൈജിത് മോഡറേറ്ററായി. കുവൈത്തിലെ വിവിധ പ്രവാസി സംഘടന പ്രതിനിധികൾ പങ്കെടുത്തു. സംഘടന പ്രതിനിധികൾ നോർക്ക പദ്ധതികൾക്ക് പൂർണ്ണ സഹകരണം ഉറപ്പുനൽകി. സംഘടന പ്രതിനിധികളുടെ സംശയങ്ങൾക്ക് നോർക്ക ഗവ. സെക്രട്ടറി ഉത്തരങ്ങൾ നൽകി. ഫിറ എക്സിക്യൂട്ടീവ് അംഗം ബത്താർ വൈക്കം മീറ്റിങ് ഏകോപിപ്പിച്ചു.ഫിറ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും ട്രഷറർ ബിജു സ്റ്റീഫൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.