കുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ പദ്ധതിയിൽ ചേരാൻ താല്പര്യപ്പെടുന്നവർക്ക് ഫിറ ഹെൽപ്പ് ഡെസ്ക് ഒരുക്കിയതായി ഫിറ കുവൈത്ത് അറിയിച്ചു.അപേക്ഷകർ നോർക്ക ഐ.ഡി കാർഡ് കോപ്പി, പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ/പാസ്പോർട്ട് / ജനനസർട്ടിഫിക്കറ്റ്) എന്നിവ കരുതണം. നോർക്ക ഐ.ഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട് ഐ.ഡി കാർഡിന് അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് +965 60671045,+91 6282713637,+965 41105354 വാട്ട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.