കുവൈത്ത് സിറ്റി: ഒാഫിസുകളിൽ ഉദ്യോഗസ്ഥരുടെ ഹാജർനില രേഖപ്പെടുത്തുന്നതിനുള്ള വിരലടയാളം പതിപ്പിക്കുന്ന സംവിധാനം എയ്ഡ്സ് രോഗത്തിന് കാരണമാക്കുമെന്ന് വാദം. ‘വിരലടയാളം രേഖപ്പെടുത്തലും അനന്തര ഫലങ്ങളും’ വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ കുവൈത്ത് സർവകലാശാലയിലെ നിയമകാര്യ പ്രഫസർ ഡോ. മുഹമ്മദ് അൽ ഇൻസിയാണ് ഇക്കാര്യം ഉന്നയിച്ചത്. കുവൈത്ത് എൻജിനീയേഴ്സ് സംഘത്തിെൻറ ആഭിമുഖ്യത്തിൽ ഖൈത്താനിലാണ് സിേമ്പാസിയം നടന്നത്. സംവിധാനം സ്ഥിരമായി ഉപയോഗിക്കുന്നത് കരൾവീക്കം, എയ്ഡ്സ് എന്നിവക്ക് കാരണമാകുന്ന വൈറസുകൾ മറ്റുള്ളവരിലേക്ക് പടരാൻ ഇടയാക്കും.
ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു പല പ്രയാസങ്ങളും ഇതുവഴി ഉണ്ടാകുമെന്നും ഇൻസി പറഞ്ഞു. മറ്റുള്ള ജീവനക്കാരെ അപേക്ഷിച്ച് സമ്മർദം കൂടുതലുള്ള ജോലി ചെയ്യേണ്ടിവരുന്നവരാണ് എൻജിനീയർമാരും ഡോക്ടർമാരും. അതിനാൽ, ജോലിസമയത്ത് വിരലടയാളം പതിപ്പിക്കൽ നിർബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഹമ്മദ് അൽ ഇൻസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.