കുവൈത്ത് സിറ്റി: കഴിഞ്ഞമാസം വിമാനത്താവളം വഴി തിരിച്ചുവരാൻ സാധിക്കാത്ത നിലയിൽ 60 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.വിമാനത്താവളത്തിലെ പാസ്പോർട്ട് കാര്യാലയം 19115 എൻട്രി വിസകളാണ് ഈ കാലത്ത് ഇഷ്യൂചെയ്തത്. വ്യാജ പാസ്പോർട്ടുകളുമായെത്തിയ നാലുപേരെയും വിവിധ കേസുകളിൽ പ്രതികളായ 119 പേരെയും ഈ കാലത്ത് പിടികൂടുകയുണ്ടായി. നവംബറിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ 8,64,000 പേരാണ് വിമാനത്താവളം വഴി യാത്ര നടത്തിയത്. ഇതിൽ 70,000 പേർ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരാണ്. ബാക്കിയുള്ളവരിൽ 2,62,000 സ്വദേശികളും 5,31,000 വിദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.