കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്ത് മറ്റുള്ളവർ വാഹനം നിർത്തിയിട്ടാൽ കനത്ത ശിക്ഷ ലഭിക്കും. ആദ്യ തവണ നിയമലംഘനത്തിന് 150 ദീനാറാണ് പിഴ.
കുറ്റം ആവർത്തിച്ചാൽ കോടതിയിലേക്ക് റഫർ ചെയ്യും. കോടതിക്ക് ഒന്നുമുതൽ മൂന്നുവർഷം തടവുശിക്ഷയും 600 മുതൽ 1000 ദീനാർ വരെയും വിധിക്കാൻ അധികാരമുണ്ട്.
പുതിയ നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ അധിക്യതർ കർശന നിരീക്ഷണം നടത്തും. ഭിന്നശേഷിക്കാരുടെ സ്ഥലത്ത് വാഹനം നിർത്തിയിടുന്നത് രാജ്യത്ത് സിവിൽ കുറ്റകൃത്യമാണ്.
നേരേത്ത ഗതാഗത നിയമലംഘനമായി കണക്കാക്കിയിരുന്നത് 2017ലാണ് സിവിൽ കുറ്റകൃത്യമാക്കിയത്. അതിനുശേഷവും നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കടുത്തശിക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.